പറന്നുയരുകയായിരുന്ന ആ കിളി ഒരു കണ്ണാടി കണ്ടു..
ആ കണ്ണാടിയില്‍ ആകാശത്തിന്റെ ഒരു കീറു കണ്ടു........
കണ്ണാടിയിലെ ആകാശത്തില്‍ ഒരു കിളിയെ കണ്ടു...
തന്നെ പോലെതന്നെ...........!
നീണ്ട കൊക്കുകള്‍, ..
ഇവളേതാ......?
കണ്ണാടിയുടെ ആകാശത്തിലൂടെ
കാറ്റിന്റെ തിരമാലകളിലേറി.......
ഒന്ന് പറക്കാന്‍ മോഹം.....
കണ്ണാടി ചിരിക്കുന്നത് അവളറിഞ്ഞില്ല....
കണ്ണിലൊരു കരടു പോയി,
കണ്ണാടിയില്‍ നോക്കി
കണ്ണിലെ കരടെടുക്കുമ്പോഴും
അവള് ആലോചിക്കുകയായിരുന്നു...
കണ്ണാടിയിലെ വിശാലമായ ആകാശത്തെ കുറിച്ച്........
.
Popular Posts
-
CHALLENGE LIFE; DON’T LET IT CHALLENGE YOU ‘Man is born free, but, alas, he...
-
Sleep is far away….. Sleep is far away Hesitating to come near… Like a fresh beloved… Sometimes she is closer, kissing my eyes.. But ...
-
കിനാവുകള്‍ക്ക് തുളകള്‍ വീഴുമ്പോള്‍ വലിയ കിനാവുകള്‍ കൊണ്ടയാളൊരു മേല്‍ക്കൂര പണിതു....... ചോര്‍ന്നൊലിക്കാത്ത ഒരു മേല്‍ക്കൂര............ ...
-
Death is a visitor. When he knocks on the door, Keep quiet, because He is an unkind rapist. He may molest you and steal Your virginity ...
-
കോയയും രണ്ടു നേന്ത്രക്കായകളും.... അറുത്ത കൈക്ക് ഉപ്പു തേക്കാത്തവന് എന്ന സല്പേര് നേടിയിടുള്ള മാത്തച്ചന് ചേട്ടന് രണ്ടു മുട്ടന്‍ നേന്ത്ര പ...
-
മരിയാത്തന്റെ കുമ്മായം മറിയാത്ത ഞങ്ങളുടെ കുന്നിലെ ഒരു ' കോമ്മണ്‍ വെല്‍ത്ത് ' താരമാണ് .നാവു കൊണ്ടുള്ള പടവേട്ടില്ലാത്ത്തത് കൊണ...
-
പറന്നുയരുകയായിരുന്ന ആ കിളി ഒരു കണ്ണാടി കണ്ടു.. ആ കണ്ണാടിയില്‍ ആകാശത്തിന്റെ ഒരു കീറു കണ്ടു........ കണ്ണാടിയിലെ ആകാശത്തില്‍ ഒരു കിളിയെ കണ്...
-
PLUMES(poem) BY sadique. M. Years are like feathers. They fly away from you In the wind of time… We hear the song of life Through e...
-
കാദര്‍ കാക്കാന്റെ ആഗ്രഹം അങ്ങനെ വല്യുപ്പക്ക് പ്രസവ വേദന പോലെ എന്തോ ഒന്ന് തുടങ്ങി...'വയസ്സ് തൊണ്ണൂറു ആയി..പ്രസവിക്കാന്‍ എന്തായാലും സ...
-
MIRROR AND ME (poem) When I was a small kid I had a mirror. The mirror used to talk to me. One day the mirror said, ‘’I don’t like yo...
Saturday, November 13, 2010
kinaavukalkku thulakal veezhumbol............
കിനാവുകള്‍ക്ക് തുളകള്‍ വീഴുമ്പോള്‍
വലിയ കിനാവുകള്‍ കൊണ്ടയാളൊരു മേല്‍ക്കൂര പണിതു.......
ചോര്‍ന്നൊലിക്കാത്ത ഒരു മേല്‍ക്കൂര............
കിനാവുകളിലെ സ്ടോന്‍ ബെന്ജിലിരുന്നയാല്
വീണ്ടും കിനാവുകള്‍ കണ്ടു..........
കിനാവുകള്‍ക്കുള്ളിലെ കിനാവുകളില്‍
നിന്നും,
ഒരിക്കലൊരു മഞ്ഞു തുള്ളി അയാളുടെ നെറ്റിയില്‍ വീണു..
തന്റെ കിനാവുകളിലെ തുളയിലൂടെ ഒരു കണം..
ആ തുള്ളിയില്‍ അയാളൊരു കാഴ്ച കണ്ടു...
തന്റെ ചലനമറ്റ ശരീരം...
തന്റെ ചിത...........
ചിതയിലടുക്കിയ തന്റെ നേട്ടങ്ങളുടെ വിറകുകള്‍.......
തന്റെ മക്കളുടെ കണ്ണുകള്‍.........
തുള്ളികള്‍ക്ക് കനം വെച്ചത്
അയാള്‍ അറിഞ്ഞു
തന്റെ കാലുകളിലൂടെ തണുപ്പ്
ഒരു വെളുത്ത പുഴുവിനെ പോലെ
അരിച്ചു കയറുന്നതും അയാളറിഞ്ഞു...
തന്റെ കിനാവുകള്‍ രോമാവൃതമാവുന്നു...
അയാളറിഞ്ഞു.............
പിന്നീടെപ്പോഴോ............
താന്‍ വെളുത്ത പുഴുക്കളായി മാറിയത് മാത്രം
അയാളറിഞ്ഞില്ല...

Tuesday, November 9, 2010
kaadarkkante aagraham........
കാദര്‍ കാക്കാന്റെ ആഗ്രഹം
അങ്ങനെ വല്യുപ്പക്ക് പ്രസവ വേദന പോലെ എന്തോ ഒന്ന് തുടങ്ങി...'വയസ്സ് തൊണ്ണൂറു ആയി..പ്രസവിക്കാന്‍ എന്തായാലും സാധ്യതയില്ല..പിന്നെ എന്തായിരിക്കും?' കുട്ടന് അങ്ങേരുടെ കട്ടിലിനടുത്ത് സ്ടൂളിലിരുന്നു ആലോചിക്കാന്‍ തുടങ്ങി...'ഇനി അധികം കാലമുണ്ടെന്നു തോന്നുന്നില്ല... എഴുന്നേല്‍ക്കാനും, സംസാരിക്കാനും കഴിയതെയായിട്ടു കുറെ കാലമായി...ഓര്‍മശക്തിയും ഏതാണ്ടൊക്കെ നഷ്ടപെട്ടിരിക്കുന്നു... ' വല്യുപ്പാന്റെ മക്കളൊക്കെ അങ്ങ് ഗള്‍ഫിലാണ്. ഓരോ മാസവും പണം അയക്കും , അതില്‍ ഒരു പങ്കു അവനുള്ളതാണ് . കുട്ടന് അയല്പക്കത്ത് താമസിക്കുന്ന അവിവാഹിതനായ ഒരു തൊഴില്‍രഹിതനാണ് ... കാദര്‍ കാക്കയെ ശുശ്രൂഷിക്കാന്‍ ഇപ്പോള്‍ അവന് മാത്രമേയുള്ളൂ...അദ്ദേഹത്തിന്റെ ഭാര്യ മരിച്ചു പോയിട്ട് വര്‍ഷങ്ങളായി കുറച്ചു ദിവസമായിട്ടു കാദര്‍ക്ക എന്തോ പറയാന്‍ ശ്രമിക്കുന്നുണ്ട്...പക്ഷെ കുട്ടന് മനസ്സിലാവുന്നില്ല.. ഇന്നതരിഞ്ഞിട്ടു തന്നെ കാര്യം..കുട്ടന് തീരുമാനിച്ചു...
അങ്ങനെ കുട്ടന് തനിക്കു കഴിയുന്ന രീതിയിലൊക്കെ കാദര്ക്കാക്കാനോട് കാര്യങ്ങള്‍ ചോദിച്ചരിയാനുള്ള ശ്രമം തുടങ്ങി...പ്രായമാവുമ്പോള്‍ വേണ്ടാത്ത ഓരോ ആഗ്രഹമൊക്കെ തുടങ്ങുമെന്നാണ്..അങ്ങനെ വല്ലതുമാണോ ഭഗവാനെ... അല്ല പടച്ചോനെ..?(കാദര്‍ കാക്കാന്റെ ആഗ്രഹമല്ലേ, പടച്ചോനോട് തന്നെ ചോദിച്ചേക്കാം ..)
ഏതായാലും ഒന്ന് പരീക്ഷിച്ചു നോക്കാം...കുട്ടന് ഓടി തന്റെ വീട്ടിലെത്തി, താന്‍ പെട്ടിയില്‍ അമൂല്യ വസ്തുവായി സൂക്ഷിച്ചു വെച്ച ഷക്കീലയുടെ പടമെടുത്തു കൊണ്ട് വന്നു കാദര്‍ കാക്കാന്റെ കണ്മുന്പില് പിടിച്ചു..അത് കണ്ടതോടെ വല്യുപ്പയുടെ കണ്ണുകളില്‍ ഒരു പ്രത്യേക തിളക്കം വന്നതായി കുട്ടന് തോന്നി..വെറുമൊരു തോന്നലായിരിക്കാം..ഒന്ന് കൂടി പരീക്ഷിച്ചു നോക്കാം..കുട്ടന് അകത്തു പോയി, കാദര്‍ കാക്കയുടെ മകള്‍ ഇട്ടിട് പോയ സാരീ ചുറ്റി കട്ടിലിനു മുന്പില് വന്നു നിന്ന് കുണ്ങ്ങാന് തുടങ്ങി..ഏതായാലും ഇതല്ല... എന്നെ പോലെ ഒരു സുന്ദരന്‍ ഇത്ര അണിഞ്ഞൊരുങ്ങി വന്നിട്ടും ഒരു മൈന്ടുമില്ലത്ത്ത സ്ഥിതിക്ക്...ഇനി അതായിരിക്കുമോ..വീര്യം..? ..ഹേ...കാര്യമെന്തായാലും അങ്ങേരോരാജ്യാരല്ലേ..? ഇനി അതാനെങ്കിലോ ....? കുട്ടന് വീണ്ടും സംശയമായി.. ഉടന്‍ തന്നെ ചാത്തു കുട്ടിയുടെ ഷാപ്പില് പോയി രണ്ടു കുപ്പി വീര്യം കൂടിയ നാടന്‍ കൊണ്ട് വന്നു അങ്ങേരുടെ മുന്പില് ഒരു കാണിക്ക പോലെ വെച്ച് നോക്കി...എവടെ..? അങ്ങേരു തിരിഞ്ഞു നോക്കുന്നു പോലുമില്ല...
'എന്താന്റെ കാദര്‍ക്ക ഇങ്ങക്ക് വേണ്ടത്..ഒന്ന് വായ തുറന്നു പറയീ...ഈ കുട്ടന് കൊണ്ട് വരും, എന്തായാലും..."
പാവം ഇനി മക്കളെ അവസാനമായൊന്നു കാണാനുള്ള ആഗ്രഹമോ മറ്റോ ആണോ? കുട്ടന് ആല്‍ബം എടുത്തു ചിത്രങ്ങള്‍ കാണിക്കാന്‍ തുടങ്ങി....അപ്പോഴാന അത്ഭുതം സംഭവിച്ചത്! കൈകളുടെ സ്വാധീനം എന്നോ നഷ്ടപ്പെട്ട് പോയ കാദര്‍ ഹാജി ആ ആല്‍ബം പിടിച്ചു വാങ്ങി ഒറ്റയേര്‍ ..ഒപ്പം ഒരൊച്ചയും കേട്ട പോലെ കുട്ടന് തോന്നി...'ഫ' എന്നോ മറ്റോ ആയിരുന്നു അത്..ഇത് വല്ല്യ പോല്ലപ്പയല്ലോ പടച്ചോനെ...എന്താപ്പാ ഇങ്ങേര്‍ക്ക് വേണ്ടത്..?.ഇനി തന്റെ തന്നെ രൂപം കാണാനുള്ള ആഗ്രഹമാണോ? കണ്ണാടിയില്‍ നോക്കിയിട്ട് കാലം കുറെയായിക്കാനും...
അപ്പൊ അതുമല്ല...ഇനി ഈ വീട്ടില്‍ അങ്ങേരെ കാണിക്കാന്‍ പാല്‍കുപ്പി മാത്രമേയുള്ളൂ..പാട്ടുകള്‍ കേള്‍പിച്ചു നോക്കി..അതല്ല...നല്ല കാട കൊണ്ട് വന്നു പൊരിച്ചു കൊടുത്തു നോക്കി..അതുമല്ല..ചിക്കന്‍ ബിരിയാണി കൊണ്ട് വന്നു കൊടുത്തു നോക്കി...അതും വെറുതെയായി..(വെറുതെയായില്ല..കുട്ടന് അതകത്താക്കിട്ടോ ..)
അങ്ങനെ കുട്ടന് പരീക്ഷിച്ചു പരീക്ഷിച്ചു പരീക്ഷണത്തിന് കൊണ്ട് വന്ന ഭക്ഷണമൊക്കെ അകത്താക്കി കുഴങ്ങിയിരിക്കുംബോഴാണ് പാല് കുപ്പി മനസ്സിലേക്ക് വന്നത് ...
പാല്‍കുപ്പി കണ്ടതും കാദര്‍ കാക്കാന്റെ കണ്ണുകള്‍ തിളങ്ങാന്‍ തുടങ്ങി... പണ്ട് പേരകുട്ടികള്‍ക്ക് പാല് കൊടുക്കാന്‍ ഉപയോഗിച്ചിരുന്ന കുപ്പിയായിരുന്നു അത് ..
കാദര്‍ കാക്കയുടെ കൈ കാലുകളിലൂടെ ഒരു വിറയല്‍ കയറുന്നത് കുട്ടനറിഞ്ഞു... എന്താ പടച്ചോനെ ഇത്..ഇതിനായിരുന്നോ ഇങ്ങേരു ഇത്രയും നേരം എന്നെയിട്ടു ഇടങ്ങേരാക്കിയിരുന്നത് ..മനുഷ്യന്റെ ഓരോ കാര്യേ?
കുട്ടന് കുപ്പിയുടെ നിപ്ള് പതിയെ കാദര്‍ക്കയുടെ വായിലേക്ക് വെച്ച് കൊടുത്തു..(തന്തയുടെ ആഗ്രഹം കൊള്ളാം...പക്ഷെ ഞാന്‍ സാരി ചുറ്റി വന്നിട്ടും അങ്ങേരോന്നും കാണിച്ചില്ലല്ലോ, പിന്നെ ഇപ്പോള്‍...?)
കാദര്‍ ഇക്ക അത് പതിയെ വലിച്ചു കുടിക്കാന്‍ തുടങ്ങി...
കുട്ടന് നോക്കിയിരിക്കെ അങ്ങേരുടെ മുഖത്ത് ഒരു കുട്ടിയുടെ നിഷ്കളങ്കത വന്നു നിറയുന്നത് കാണാറായി.. ഒരു കുട്ടിയുടെതെന്ന പോലെ അങ്ങേരുടെ കൈകളും കാലുകളും ഇളകാന്‍ തുടങ്ങി...പതിയെ കാദര്‍ ഹാജി പഴയ കാദര്‍ കുട്ടനായി മാറുകയായിരുന്നു...തന്റെ ഉമ്മയുടെ മടിയിലിരുന്നു ആ മാറിടത്തില്‍ നിന്നും തന്നിലേക്ക് ചുരത്തിയ സ്നേഹമ്രുത് അദ്ദേഹത്തിന്റെ പഴയ സെവെന്റി എം എം സ്ക്രീനിലൂടെ മിന്നി മറയാന്‍ തുടങ്ങി...
"മനുഷ്യന്റെ ഒരവസ്ഥ" കുട്ടന് വീണ്ടും ആലോചന തുടങ്ങി..........

Monday, November 8, 2010
randaam varavu
രണ്ടാം വരവ്
അങ്ങിനെ അയാള്‍ ഇരുട്ടിനോട് സംവദിക്കാന്‍ തുടങ്ങി
ഇരുട്ട് അയാളോട് ചോദിച്ചു..
നിനക്ക് എന്നെ പേടിയുണ്ടോ...?
എനിക്ക് നിന്നെയല്ല ഭയം...
നിന്റെ കരിമ്പടത്തിന് പിറകില്‍ മറഞ്ഞിരുന്നു
എന്നെ ക്രൂശിക്കാനിരങ്ങിയവരെയാണ്...
പണ്ടവര് എന്റെ കൈ കാലുകളിലാണ് ആണിയടിച്ചു കയറ്റിയത്...
ഇന്നവര്‍ക്ക് വേണ്ടത് എന്താണ്...
എനിക്കറിയില്ല...
'ക്രൂശിക്കപെടുന്നതിനു മുന്‍പേ സ്വയം ക്രൂശിതനായ
ഞാനിനി ആരുടെ പാപങ്ങളാണ് ഏറ്റെടുക്കേണ്ടത് ....?'
"എന്റെ പാപങ്ങള്‍...'
ഇരുട്ട് പറഞ്ഞു...
'അവര്‍ക്ക് മറയായിരുന്ന എന്റെ പാപങ്ങള്‍.....'
ഇരുട്ടിന്റെ പശ്ചാത്താപം
ഒരു പെരുമഴയായി പെയ്യുന്നത് അയാളറിഞ്ഞു...
പുതപ്പു തന്റെ തലയ്ക്കു മുകളിലൂടെ വലിച്ചിട്ടു
അയാള്‍ വീണ്ടും കൂര്‍ക്കം വലിക്കാന്‍ തുടങ്ങി..

Friday, November 5, 2010
കോയയും രണ്ടു നേന്ത്രക്കായകളും....
അറുത്ത കൈക്ക് ഉപ്പു തേക്കാത്തവന് എന്ന സല്പേര് നേടിയിടുള്ള മാത്തച്ചന് ചേട്ടന് രണ്ടു മുട്ടന്‍ നേന്ത്ര പഴം കൊടുത്തപോള്‍ തന്നെ കോയക്ക് എന്തോ ഒന്ന് മണത്തു..പക്ഷെ കോയക്ക് കാര്യം പിടികിടിയില്ല.
'എന്തിനാവും എന്നെ ഇത്രയും ദൂരം കൊടുന്നു ഇങ്ങേരു ഈ പണി ചെയ്തത്?'
പത്താം ക്ലാസ്സില്‍ കോപിയടിക്കുന്ന സമയത്ത് 'ചിത്രം നാലേ അഞ്ചില്‍ കാണുന്നത് പോലെ' എന്നതും പകര്‍ത്തിയ ബുദ്ധി ഉപയോഗിച്ച് കോയ ചിന്തിച്ചു..ആവോളം ചിന്തിച്ചു..പക്ഷെ ഒന്നും തന്നെ തടഞ്ഞില്ല.
"ഏതായാലും വരുന്നിടത്ത് വെച്ച് കാണാം..കോയ തീരുമാനിച്ചു'
മാത്തച്ചന് ചേട്ടന് ഞങ്ങളുടെ പ്രദേശത്തെ ഒരു പ്രധാന പിശുക്കനാണ്. ഏക്കര്‍ കണക്കിന് റബ്ബറും തെങ്ങും കവുങ്ങുമോക്കെയുന്ടെങ്ങിലും അങ്ങേരുടുക്കുന്ന തുണിയും ധരിക്കുന്ന കുപ്പായവും കണ്ടാല്‍, തന്റെ തന്നെ തോട്ടത്തിലെ പണിക്കാര്‍ക് കഞ്ഞി വെക്കാന്‍ എല്പിക്കപെട്ട ആളാണെന്ന് തോന്നും, അത്രയും ദയനീയം....
''ഓ എന്ന ഉവ്വേ, നമ്മളെങ്ങനെ നടന്നാലും നമ്മലാരാണെന്ന് നമ്മുടെ നാട്ടുകാര്കരിയത്തില്ലയോ ?അവനവന്റെ നാട്ടിലെന്നതിനാ ജാഡ കാണിക്കുന്നേ?' എന്നാണ് മാത്തച്ചന് ചേട്ടനെ വസ്ത്രകാരിയത്തില് അട്വിസ് ചെയ്യുന്നവരോടങ്ങേരുടെ മറുപടി..
"എന്ന പിന്നെ അന്ന്യനാട്ടില്‍ പോവുംബോഴെങ്ങിലും നല്ല വസ്ത്രം ധരിച്ചു പോയ്ക്കുടെ എന്ന് വല്ലവരും ചോദിച്ചാല്‍, " ഓ അന്ന്യനാട്ടില്‍ പോയാല്‍ നമ്മളെ ആരറിയാനാ ? അവിടെ എങ്ങനെ നടന്നാലും കണക്കാ.." എന്നാനങ്ങേരുടെ മറുപടി.. മുപ്പതു കിലോമീറ്റര്‍ അകലെയുള്ള തോട്ടത്തില്‍ പോയി ഒരു ലോഡ് വിറകുമായി തിരിച്ചു വരുന്ന അങ്ങേരുടെ ലോറിയിലിരുന്നു കോയ ഇതൊക്കെ ആലോചിച്ചു. എന്ത് ഫലം? കോയക്ക് പടച്ചോന് ഒരു കോയീന്റെ ബുദ്ധിയെന്ഗിലും കൊടുതിരുന്നെങ്ക്ഗിലെന്നു ഈയുള്ളവന് ആലോചിച്ചു..എന്നാല്‍ പറന്നെങ്ങിലും രക്ഷപെടാമായിരുന്നു.
അങ്ങനെ ഒരു വിധം നാടിലെത്തിയപ്പോഴെക്കും കോയ കൊഴാചെടുത്ത പൊറാട്ട മാവിന്റെ പരുവത്തിലായിരുന്നു. ഏകദേശം മാത്തന് ചേട്ടന്റെ വീടെത്താനായപ്പോഴാണ് കോയന്റെ ഇന്ത്യന്‍ സീ എഫ് എല്‍ ലാമ്പ് കത്തിയത്.
രണ്ടാവശ്യങ്ങലാണ് അങ്ങേര്‍ക്കു എന്നെ കൊണ്ടുള്ളത്. കോയ നമ്പരിട്ടു, തന്റെ മനസ്സില്‍ അവ നിരത്തി വെച്ച് പരിശോധിച്ച്. ഒന്ന്. തന്റെ വീട്ടിലേക്കുള്ള, വലിയ വാഹനങ്ങള്‍ നിരോധിക്കപെട്ടിട്ടുള്ള, ആ ഇടുങ്ങിയ റോഡിലൂടെ ആ ലോടുള്ള ലോറി അങ്ങേര്ക് കൊണ്ട് പോണം. അവശ്യം നമ്പര്‍ രണ്ടു. ചുളുവില്‍ ആ വിറകു മുഴുവന്‍ വീട്ടിലിരക്കണം. ലോറി വീടിലെത്തിയില്ലെങ്ങില് വിറകു മുഴുവന്‍ റോഡിലൂടെ ചുമന്നു വീടിലെത്തികേണ്ടി വരും ചുമട്ടു കൂലി കൂടും.... അപ്പോള്‍ അതാണ് കാര്യം... ആവശ്യം നമ്പര്‍ രണ്ടിന്റെ പേരില്‍ ചുമട്ടുകാരോ , ആവശ്യം നമ്പര്‍ ഒന്നിന്റെ പേരില്‍ നാട്ടുകാരോ പ്രശ്നം ഉണ്ടാക്കരുത്. അതിനു നാട്ടിലെ ഒരു കൊച്ചു രാഷ്ടീയക്കാരനായ കോയയുടെ സഹായം വേണം...
'രണ്ടും ഞാന്‍ നടത്തി തരാം' പ്രാദേശിക രാഷ്ടീയത്തിലെ ഒരു ബ്രാഞ്ച് കമ്മിറ്റിയായ കോയ മനസ്സില്‍ പറഞ്ഞു.
" ടെ ഡ്രൈവറെ വണ്ടിയൊന്നു നിര്‍ത്തിക്കെ ഒരു മൂത്ര ശങ്ക. " കോയയുടെ ഇന്ത്യന്‍ സീ എഫ് എല്‍ ഒരു എക്സ്പോര്‍ട്ട് നിലവാരമുള്ള, ഇലെക്ട്രോണിക് ചോക്കുള്ള ടുബായി മാറി..
'രണ്ടു വലിയ നേന്ത്രക്കായ കൈക്കൂലി തന്നതല്ലേ, ഉപകാരം ചെയ്യാതെ പറ്റുമോ?' ഉടന്‍ പോയി രണ്ടു കാളുകള്‍ കോയയുടെ ചൈന മൊബൈലില്‍ നിന്നും....ഒന്ന് നാട്ടിലെ ചുമട്ടു തൊഴിലാളി ആപ്പീസിലേക്കും, മറ്റൊന്ന് നാട്ടിലെ തന്റെ ശിങ്ങിടികള്ക്കും... മടങ്ങി വന്നു വണ്ടിയില്‍ കയറിയ കോയയുടെ മുഖത്ത് മൂത്രം ശരിക്ക് പോയയാളുടെ ഭാവമല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല...
ഏതായാലും തന്റെ തോട്ടത്തില്‍ ഉണ്ടാക്കിയ നാടന്‍ രണ്ടെണ്ണം വിട്ടിരുന്ന മാത്തന് ചേട്ടന്റെ മത്തെല്ലാം അന്നിരങ്ങിയെന്നാണ് കോയ പിന്നീട് പറഞ്ഞത്. ഒന്നോ രണ്ടോ കൊല നേന്ത്ര പഴെത്തിലൊതുക്കാമായിരുന്ന പ്രശ്നം അന്നൊതുങ്ങിയത് അങ്ങേരു ചാക്കില്‍ കെട്ടി വെച്ചതടക്കം എടുത്തിട്ടാനെന്നാണ് കോയയും ശിങ്ങ്കിടികളും ഇന്നും പറഞ്ഞു നടക്കുന്നത്..
മരിയാത്തന്റെ കുമ്മായം
മറിയാത്ത ഞങ്ങളുടെ കുന്നിലെ ഒരു 'കോമ്മണ്‍ വെല്‍ത്ത്' താരമാണ് .നാവു കൊണ്ടുള്ള പടവേട്ടില്ലാത്ത്തത് കൊണ്ട് ഞങ്ങളുടെ കുന്നിണിത് വരെ 'ഗുപ്ഒന്നും ഗിട്ടിയിട്ടില്ല' ഈ താരത്തിന്റെ പ്രശസ്തി ഞങ്ങളുടെ പ്രദേശവും കടന്നു അന്യാനാടുകളിലും എത്തിയിടുന്ടെന്നാണ് കേള്‍വി..അത്യാവശ്യം സ്വതുവകകളൊക്കെ ഉള്ള മരിയതയെ പണ്ടെങ്ങോ കെട്ടിയോന് ഉപേക്ഷിച്ചു പോയെന്നാണ് സ്ഥലത്തെ പ്രമുഖ വാര്‍ത്താ ചാന്നെലായ ഇത്ത്യാത്ത ബ്രോഡ്കാസ്റ്റ് ചെയ്തിട്ടുള്ളത്( മറ്റാര്‍ക്കും ആ മേഖലയെ കുറിച്ച് യാതൊരു വിവരവുമില്ല ..) മരിയാതാക്ക് ഒറ്റ ദുഖമേ ജീവിതത്തിലുള്ളൂ, തന്റെ ഏക മകള്‍ നൂര്‍ജു ഇത്തിരി കൂടുതല്‍ കറുത്ത് പോയോ എന്നുള്ളാ സംശയമാനത്..കെട്ടുകള്‍ ധാരാളം വരുന്നുന്ടെങ്ങിലും വെളിച്ചത് നിന്നാല്‍ പോലും നൂര്ജുനെ കണ്ടു കിട്ടാന്‍ ഇത്തിരി ബുദ്ധിമുട്ടാണെന്ന് പറഞ്ഞു, വന്നവര്‍ ചായ കുടിക്കാന്‍ പോലും നില്‍ക്കാതെ പോവാരാണ് പതിവ്. കാര്യമെന്തായാലും ഇത്താക്ക് അക്കാര്യം പറയുന്നത് വലിയ ഇഷ്ടമില്ല..
"എന്റെ ഇത്താ, എന്താങ്ങളീ പരീനാത്? ഒളെങ്ങക്കു കെട്ടിച്ചു ബിടണം എന്നുണ്ടെങ്ങില്‍ കൊറച്ചൊക്കെ അഡ്ജസ്റ്റ് ചെയ്യണം , അല്ലാതെ പറ്റൂല്ലാ.. "
ബ്രോകെര്‍ പരീത് കുട്ടിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ താത്തന്റെ മനസ്സിലൂടെ ഒരു മിസ്സൈല്‍ പാഞ്ഞു..അതാരും അറിഞ്ഞില്ലാ.. "ഒളിത്തിരി നറം കൊരവല്ലെത്താ ..."
പരീത് കാരണം നിരത്തി..
അങ്ങിനെയാനിത്താത്ത, ഇത്താത്തയുടെ ഭാഷയില്‍ പറഞ്ഞാല്‍, കൂരാട്ടിലെ കുഞ്ഞിക്കോയയെന്ന പഹയനെ (ഓനെ എന്ത് കൊണ്ടാണ് ഇത്താത്ത പഹയന് എന്ന് വിളിക്കുന്നത് എന്ന് താമസിയാതെ മനസ്സിലവുംട്ടോ?) തന്റെ നൂര്ജൂന്നെ കാണാന്‍ സമ്മതിച്ചത്.
"ഇത്താ ഓന് പത്താം ക്ലാസ്സ് വരെ പഠിച്ചതാനുട്ടോ.....മോശാക്കരുത്..ഒരു അന്ജെട്ടു തരം പലഹാരം ഉണ്ടാക്കാന്‍ മറക്കണ്ട...." പരീത് കുട്ടി ഉണര്‍ത്തി...
ഒരു ഞായറാഴ്ചയനത് സംഭവിച്ചത്. നൂര്‍ജു കുളിച്ചൊരുങ്ങി മുഖമൊക്കെ പരമാവധി വെളുപ്പിച്ചു ഉമ്മറത്ത് കണ്ണും നട്ടിരിപ്പായി.....
ഒരു പത്ത് മണിയായിക്കാണും. പരീത് കുട്ടിന്റെ തല കണ്ടതും അവള് നാനിച്ചകതെക്കൊടിപ്പോയി..
"ഇബനെന്താ പെണ്ണിനെ നോക്കാനൊന്നും നേരല്ലേ, പലഹാരം തിന്നാന്‍ ബന്നതാണോ പഹയന്...അതോ ആദ്യത്തെ നോട്ടത്തില്‍ തന്നെ പുടിച്ചോ ഓളെ?" എന്ന് ചിന്തിചെന്ഗിലും മറിയാത്തയുടെ മനസ്സില്‍ ഇത്തിരി പ്രതീക്ഷ ചൊറിഞ്ഞ് തടിക്കാന്‍ തുടങ്ങി. 'ഓളെ നോക്കീടുള്ള ആ ചിരി കണ്ടിട്ടു ഓന് പുടിച്ചുന്നു തോന്നുന്നു.. അതുകൊണ്ടാവും ഉണ്ണിയപ്പോം, ശര്ക്കരുപ്പെരിഒക്കെ ഇങ്ങനെ ബാരി വലിച്ചു തിന്നുനത്.. ' കാലിയായ പ്ലെയ്ടിലേക്ക് നോക്കി ത്താത്ത ആലോചിച്ചു..
പരീതുകുട്ടി ഇത്തനെ എന്തോ പറയാന്‍ വേണ്ടി ഒരു മൂലയിലേക്ക് വിളിച്ചപ്പോള്‍ ഇത്തന്റെ മനസ്സില്‍ ചൊറിച്ചില്‍ ഒരു അല്ലെര്ജിയായി രൂപപ്പെടാന്‍ തുടങ്ങി..
" അതേയ്...ഒരു ചെറിയാ പ്രശ്നമുണ്ട്...(ഇത്താന്റെ മുഖത്തെ ഒരു കൊച്ചു ബള്‍ബ് കെട്ടു പോയത് പരീത് ശ്രദ്ധിച്ചു..ഇത്താന്റെ നാവിനെ പറ്റി കേട്ടു കേള്വിയുണ്ടായിരുന്ന പരീത് അത് അനുഭവിച്ചറിയാന്‍ ആഗ്രഹിച്ചില്ല.) "ഓന് പരേനത് ഓകിത്തിരി നിറം കുറവെന്നാണ്." കുട്ടി ഒരിത്തിരി മാറിനിന്നാനത് പറഞ്ഞത്. (വേരുതെയെന്തിനാല്ലേ...ആദ്യമായിടൊന്നുമല്ല പരീത് കൊള്ളുന്നതെങ്ങിലും.........)
മറിയാത്തയുടെ വിശ്വരൂപം ഇപ്പൊ പുറത്തു വരും എന്ന് വിചാരിച്ചാണ് പരീത് നിന്നത്. പക്ഷെ മറിയാത്ത ശാന്തയായി പരീതിനോട് പറഞ്ഞു,

" ഇജ്ജ് ഓനോട് അടുത്ത്തയാഴ്ച്ചാ ഒന്നിങ്ങട്ടു ബരാന് പറ. അപ്പോഴേക്കും ഞാന്‍ കുറച്ചു കുമ്മായം വാങ്ങി ഓളെ ഒന്ന് തേച്ചു പിടിപ്പിക്കട്ടെ ..ഓന് നല്ല ബെലുതതിനെ തന്നെ കിട്ടും ചെയ്യും....മതിയോ?
ഞങ്ങളെ കുന്നുമ്മലെ ബ്ലോഗു ഭാഷയില്‍ പറഞ്ഞാല്‍ 'ഒരു ബളിഞ്ഞ ചിരിയുമായി' പരീത് മുങ്ങി പിന്നെ പൊങ്ങിയാത് മറ്റൊരു കുന്നിമ്മലാനത്രേ... "അബടെം കറുത്ത കുട്ടിയലുണ്ടാവും..ഏതായാലും പരീതിന്റെ കാര്യം നടകുന്നുണ്ടല്ലോ..അത് മതി..' മറിയാത്ത സമാധാനിച്ചു. കണക്കു നോക്കിയപ്പോ, തന്റെ നൂര്ജൂന്നെ ഒരു നാലു ചെക്കന്മാരെ കാണിക്കാനുള്ള ചെലവയതും മറിയാത്ത കാര്യമാക്കിയില്ല...ഞമ്മളെ കാര്യം പോട്ടെ, ആരെന്ഗിലുഒക്കെ ജീവിച്ചു പോട്ടെ? അല്ലെ........?

Thursday, November 4, 2010
Sleep is far away…..
Sleep is far away
Hesitating to come near…
Like a fresh beloved…
Sometimes she is closer, kissing my eyes..
But runs away giggling
When I invite her to bed…
She tells me she can perform in darkness..
But darkness disillusions me of her talents…
She becomes a mosquito and stings me…
I fidget in bed like a discontent mate
And swear and swear and swear….
And think….
Sleep and sex- both cheat men when they need it most….!
Sadique.M.Nilambur.
Subscribe to:
Posts (Atom)