കോയയും രണ്ടു നേന്ത്രക്കായകളും....
അറുത്ത കൈക്ക് ഉപ്പു തേക്കാത്തവന്‍ എന്ന സല്‍പേര് നേടിയിടുള്ള മാത്തച്ചന്‍ ചേട്ടന്‍ രണ്ടു മുട്ടന്‍ നേന്ത്ര പഴം കൊടുത്തപോള്‍ തന്നെ കോയക്ക് എന്തോ ഒന്ന് മണത്തു..പക്ഷെ കോയക്ക് കാര്യം പിടികിടിയില്ല.
'എന്തിനാവും എന്നെ ഇത്രയും ദൂരം കൊടുന്നു ഇങ്ങേരു ഈ പണി ചെയ്തത്?'
പത്താം ക്ലാസ്സില്‍ കോപിയടിക്കുന്ന സമയത്ത് 'ചിത്രം നാലേ അഞ്ചില്‍ കാണുന്നത് പോലെ' എന്നതും പകര്‍ത്തിയ ബുദ്ധി ഉപയോഗിച്ച് കോയ ചിന്തിച്ചു..ആവോളം ചിന്തിച്ചു..പക്ഷെ ഒന്നും തന്നെ തടഞ്ഞില്ല.
"ഏതായാലും വരുന്നിടത്ത് വെച്ച് കാണാം..കോയ തീരുമാനിച്ചു'
മാത്തച്ചന്‍ ചേട്ടന്‍ ഞങ്ങളുടെ പ്രദേശത്തെ ഒരു പ്രധാന പിശുക്കനാണ്. ഏക്കര് കണക്കിന് റബ്ബറും തെങ്ങും കവുങ്ങുമോക്കെയുന്ടെങ്ങിലും അങ്ങേരുടുക്കുന്ന തുണിയും ധരിക്കുന്ന കുപ്പായവും കണ്ടാല്‍, തന്‍റെ തന്നെ തോട്ടത്തിലെ പണിക്കാര്‍ക് കഞ്ഞി വെക്കാന്‍ എല്പിക്കപെട്ട ആളാണെന്ന് തോന്നും, അത്രയും ദയനീയം....
''ഓ എന്ന ഉവ്വേ, നമ്മളെങ്ങനെ നടന്നാലും നമ്മലാരാണെന്ന് നമ്മുടെ നാട്ടുകാര്കരിയത്തില്ലയോ ?അവനവന്‍റെ നാട്ടിലെന്നതിനാ ജാഡ കാണിക്കുന്നേ?' എന്നാണ് മാത്തച്ചന്‍ ചേട്ടനെ വസ്ത്രകാരിയത്തില്‍ അട്വിസ് ചെയ്യുന്നവരോടങ്ങേരുടെ മറുപടി..
"എന്ന പിന്നെ അന്ന്യനാട്ടില്‍ പോവുംബോഴെങ്ങിലും നല്ല വസ്ത്രം ധരിച്ചു പോയ്ക്കുടെ എന്ന് വല്ലവരും ചോദിച്ചാല്‍, " ഓ അന്ന്യനാട്ടില്‍ പോയാല്‍ നമ്മളെ ആരറിയാനാ ? അവിടെ എങ്ങനെ നടന്നാലും കണക്കാ.." എന്നാനങ്ങേരുടെ മറുപടി.. മുപ്പതു കിലോമീറ്റര്‍ അകലെയുള്ള തോട്ടത്തില്‍ പോയി ഒരു ലോഡ് വിറകുമായി തിരിച്ചു വരുന്ന അങ്ങേരുടെ ലോറിയിലിരുന്നു കോയ ഇതൊക്കെ ആലോചിച്ചു. എന്ത് ഫലം? കോയക്ക് പടച്ചോന്‍ ഒരു കോയീന്റെ ബുദ്ധിയെന്ഗിലും കൊടുതിരുന്നെങ്ക്ഗിലെന്നു ഈയുള്ളവന്‍ ആലോചിച്ചു..എന്നാല്‍ പറന്നെങ്ങിലും രക്ഷപെടാമായിരുന്നു.
അങ്ങനെ ഒരു വിധം നാടിലെത്തിയപ്പോഴെക്കും കോയ കൊഴാചെടുത്ത പൊറാട്ട മാവിന്‍റെ പരുവത്തിലായിരുന്നു. ഏകദേശം മാത്തന്‍ ചേട്ടന്‍റെ വീടെത്താനായപ്പോഴാണ് കോയന്റെ ഇന്ത്യന്‍ സീ എഫ് എല്‍ ലാമ്പ് കത്തിയത്.
രണ്ടാവശ്യങ്ങലാണ് അങ്ങേര്‍ക്കു എന്നെ കൊണ്ടുള്ളത്. കോയ നമ്പരിട്ടു, തന്‍റെ മനസ്സില്‍ അവ നിരത്തി വെച്ച് പരിശോധിച്ച്. ഒന്ന്. തന്‍റെ വീട്ടിലേക്കുള്ള, വലിയ വാഹനങ്ങള്‍ നിരോധിക്കപെട്ടിട്ടുള്ള, ആ ഇടുങ്ങിയ റോഡിലൂടെ ആ ലോടുള്ള ലോറി അങ്ങേര്‍ക് കൊണ്ട് പോണം. അവശ്യം നമ്പര്‍ രണ്ടു. ചുളുവില്‍ ആ വിറകു മുഴുവന്‍ വീട്ടിലിരക്കണം. ലോറി വീടിലെത്തിയില്ലെങ്ങില്‍ വിറകു മുഴുവന്‍ റോഡിലൂടെ ചുമന്നു വീടിലെത്തികേണ്ടി വരും ചുമട്ടു കൂലി കൂടും.... അപ്പോള്‍ അതാണ് കാര്യം... ആവശ്യം നമ്പര്‍ രണ്ടിന്‍റെ പേരില്‍ ചുമട്ടുകാരോ , ആവശ്യം നമ്പര്‍ ഒന്നിന്‍റെ പേരില്‍ നാട്ടുകാരോ പ്രശ്നം ഉണ്ടാക്കരുത്. അതിനു നാട്ടിലെ ഒരു കൊച്ചു രാഷ്ടീയക്കാരനായ കോയയുടെ സഹായം വേണം...
'രണ്ടും ഞാന്‍ നടത്തി തരാം' പ്രാദേശിക രാഷ്ടീയത്തിലെ ഒരു ബ്രാഞ്ച് കമ്മിറ്റിയായ കോയ മനസ്സില്‍ പറഞ്ഞു.
" ടെ ഡ്രൈവറെ വണ്ടിയൊന്നു നിര്‍ത്തിക്കെ ഒരു മൂത്ര ശങ്ക. " കോയയുടെ ഇന്ത്യന്‍ സീ എഫ് എല്‍ ഒരു എക്സ്പോര്‍ട്ട് നിലവാരമുള്ള, ഇലെക്ട്രോണിക് ചോക്കുള്ള ടുബായി മാറി..
'രണ്ടു വലിയ നേന്ത്രക്കായ കൈക്കൂലി തന്നതല്ലേ, ഉപകാരം ചെയ്യാതെ പറ്റുമോ?' ഉടന്‍ പോയി രണ്ടു കാളുകള്‍ കോയയുടെ ചൈന മൊബൈലില്‍ നിന്നും....ഒന്ന് നാട്ടിലെ ചുമട്ടു തൊഴിലാളി ആപ്പീസിലേക്കും, മറ്റൊന്ന് നാട്ടിലെ തന്‍റെ ശിങ്ങിടികള്‍ക്കും... മടങ്ങി വന്നു വണ്ടിയില്‍ കയറിയ കോയയുടെ മുഖത്ത് മൂത്രം ശരിക്ക് പോയയാളുടെ ഭാവമല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല...
ഏതായാലും തന്‍റെ തോട്ടത്തില്‍ ഉണ്ടാക്കിയ നാടന്‍ രണ്ടെണ്ണം വിട്ടിരുന്ന മാത്തന്‍ ചേട്ടന്‍റെ മത്തെല്ലാം അന്നിരങ്ങിയെന്നാണ് കോയ പിന്നീട് പറഞ്ഞത്. ഒന്നോ രണ്ടോ കൊല നേന്ത്ര പഴെത്തിലൊതുക്കാമായിരുന്ന പ്രശ്നം അന്നൊതുങ്ങിയത് അങ്ങേരു ചാക്കില്‍ കെട്ടി വെച്ചതടക്കം എടുത്തിട്ടാനെന്നാണ് കോയയും ശിങ്ങ്കിടികളും ഇന്നും പറഞ്ഞു നടക്കുന്നത്..
No comments:
Post a Comment